നല്ല കളിക്കാർ തങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കും, പന്ത് അതും ചെയ്യുന്നില്ല!

അഭിറാം മനോഹർ| Last Modified ഞായര്‍, 19 ജൂണ്‍ 2022 (09:11 IST)
ക്രിക്കറ്റിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ താരം റിഷഭ് പന്തിനെ വിമർശിച്ച് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റേയ്ൻ. സൗത്താഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ നാല് മത്സരങ്ങളിൽ നിന്ന് 57 റൺസ് മാത്രമാണ് പന്ത് നേടിയത്. തെറ്റുകളിൽ നിന്നും പാഠം പഠിക്കാത്തതാണ് പന്തിൻ്റെ പ്രശ്നമെന്നാണ് സ്റ്റെയ്ൻ പറയുന്നത്.

മികച്ച താരങ്ങൾ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും തെറ്റുകളിൽ നിന്ന് പാഠം പഠിച്ച് മുൻപോട്ട് പോവുകയുമാണ് ചെയ്യുന്നത്. ദൗർഭാഗ്യവശാൽ അത്തരമൊരു സമീപനമല്ല പന്തിൽ നിന്നും ഉണ്ടാകുന്നതെന്നും സ്റ്റെയ്ൻ പറഞ്ഞു. അതേസമയം ഇന്ത്യൻ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ വെറ്ററൻ താരം ദിനേശ് കാർത്തിക്കിനെ സ്റ്റെയ്ൻ പ്രത്യേകം പ്രശംസിച്ചു.

ഡികെ മികച്ച ഫോമിലാണ് കളിക്കുന്നത്. ഓരോ മത്സരസാഹചര്യത്തെ പറ്റിയും ബൗളർമാർ തനിക്കെതിരെ എറിയാൻ പോകുന്ന പന്തിനെ പറ്റിയും മനസിലാക്കിയാണ് കാർത്തിക് കളിക്കുന്നതെന്നും കാർത്തിക് കളിക്കുന്ന ഷോട്ടുകൾ അവിശ്വസനീയമാണെന്നും സ്റ്റെയ്ൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :