1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Nz Was tired dravid reminds indian team

കാലുകൾ നിലത്ത് തന്നെ ഇരിക്കണം, ന്യൂസിലൻഡ് മടുത്തിരുന്നെന്ന് ഓർക്കണം: ടീമിനെ ഓർമിപ്പിച്ച് ദ്രാവിഡ്

ദ്രാവിഡ്
വിജയത്തിൽ മതിമറക്കരുതെന്ന് ഇന്ത്യൻ ടീമിനെ ഉപദേശിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. വിജയത്തോടെ തുടങ്ങിയത് നല്ലതാണെങ്കിലും കാലുകൾ നിലത്ത് തന്നെ ഉറപ്പിച്ചുള്ള ആഘോഷമാണ് വേണ്ടതെന്ന് ദ്രാവിഡ് പറഞ്ഞു. ടി20 ലോകകപ്പ് ഫൈനൽ കളിച്ചതിന് ശേഷം മൂന്ന് ദിവസത്തിനകം ഇന്ത്യയിലെത്തുകയും ആറ് ദിവസത്തിനിടെ മൂന്ന് മത്സരങ്ങൾ കളിക്കുക എന്നത് ന്യൂസിലൻഡിന് എളുപ്പമല്ലെന്ന് മനസിലാക്കണമെന്നും ദ്രാവിഡ് ചൂണ്ടികാട്ടി.
 
ദൈര്‍ഘ്യമേറിയ യാത്രയാണ് അടുത്ത 10 മാസത്തിനുള്ളിലുള്ളത്. ഉയര്‍ച്ചകള്‍ക്കൊപ്പം താഴ്ചകളും ഞങ്ങള്‍ക്കു പങ്കുവയ്ക്കേണ്ടതുണ്ട്. ചില യുവതാരങ്ങള്‍ ഈ പരമ്പരയിലൂടെ ഉയർന്ന് വന്നത് സന്തോഷം നൽകുന്നതാണ്. ലഭ്യമായ ചിലരുടെ കഴിവുകള്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. മുന്നോട്ടു പോകവെ ഈ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടു വരാനായിരിക്കും ശ്രമിക്കുക’ ദ്രാവിഡ് പറഞ്ഞു.
അടുത്ത ലേഖനം
'വലതുമാറി ഇടതുവെട്ടി, ദേ സ്റ്റംപില്‍ !' ബൗള്‍ഡ് ആകാതിരിക്കാന്‍ പന്ത് തടയുന്നതിനിടെ ബാറ്റ് സ്റ്റംപില്‍ അടിച്ച് പുറത്ത്; വൈറലായി ധനഞ്ജയയുടെ വിക്കറ്റ് (വീഡിയോ)