രേണുക വേണു|
Last Modified തിങ്കള്‍, 22 നവംബര്‍ 2021 (09:26 IST)
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയിലാണ് ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയതെങ്കിലും നിലവില്‍ റിഷഭ് പന്ത് ആണ് മുഖ്യ വിക്കറ്റ് കീപ്പര്‍. പ്ലേയിങ് ഇലവനില്‍ ഇഷാന് സ്ഥാനം കിട്ടിയാലും ഫീല്‍ഡ് ചെയ്യുകയാണ് താരത്തിന്റെ ഉത്തരവാദിത്തം. ഫീല്‍ഡിലും ഇഷാന്‍ പുലിയാണ്. അതിവേഗം പന്ത് കൈക്കലാക്കാനും എത്ര ദൂരത്തുനിന്ന് വേണമെങ്കിലും ഡയറക്ട് ത്രോ ചെയ്യാനും ഇഷാന്‍ പരിശ്രമിക്കാറുണ്ട്.
ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇഷാന്‍ കിഷന്റെ ഫീല്‍ഡിങ് പ്രകടനം. രണ്ട് റണ്‍ഔട്ടുകളാണ് ഇഷാനിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത്. അതിലൊന്ന് ഡയറക്ട് ത്രോയും !
ദീപക് ചഹറിന്റെ ഓവറിലായിരുന്നു ഇഷാന്‍ കിഷന്റെ ഡയറക്ട് ത്രോ. ചഹറിന്റെ പന്ത് ലെഗ് സൈഡിലേക്ക് അടിച്ച് രണ്ട് റണ്‍സ് എടുക്കാന്‍ മിച്ചല്‍ സാന്റ്‌നര്‍ ശ്രമിച്ചു. എന്നാല്‍, രണ്ടാം റണ്‍സ് സ്വന്തമാക്കാന്‍ ഓടുന്നതിനിടെ ഇഷാന്‍ കിഷന്റെ ഡയറക്ട് ത്രോ എത്തി. സാന്റ്‌നര്‍ പുറത്തായി.
ഇഷാന്‍ കിഷന്റെ ത്രോ കണ്ട് ഞെട്ടിയവരില്‍ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഉണ്ട്. തൊട്ടടുത്തിരിക്കുന്ന ഫീല്‍ഡിങ് പരിശീലകനെ ദ്രാവിഡ് ഈ സമയത്ത് പുറത്ത് തട്ടി അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം.