എത്രകാലമായി ഐപിഎൽ കളിക്കുന്നു, എന്നിട്ട് ആകെ ഫൈനലിലെത്തിയത് ഒരൊറ്റ ലോകകപ്പ് ഫൈനലിൽ, തുറന്നടിച്ച് മുൻ താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (20:32 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. 2007ലെ ഏകദിന ലോകകപ്പ് തോറ്റതിന് പിന്നാലെ ഐപിഎല്‍ രാജ്യത്ത് തുടങ്ങി ഇത്രകാലമായിട്ടും ഒരൊറ്റ ലോകകപ്പ് ഫൈനലില്‍ മാത്രം എത്താനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളുവെന്ന് വെങ്കിടേഷ് പ്രസാദ് പറയുന്നു. ഇത്രകാലം ഐപിഎല്ലില്‍ ടി20 കളിച്ചിട്ടും ഏഴ് ടി20 ലോകകപ്പുകളില്‍ കളിച്ച് ഒരൊറ്റ തവണ മാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്. ഇന്ത്യയ്ക്ക് കളി ജയിക്കാനുള്ള ആവേശവും വിജയത്തിനായുള്ള ദാഹവും ഇല്ല. പ്രസാദ് പറയുന്നു.

അതേസമയം വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ യൂസ്വേന്ദ്ര ചാഹലിന് പന്ത് നല്‍കാതിരുന്ന ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനത്തെയും പ്രസാദ് വിമര്‍ശിച്ചു. ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് ചാഹല്‍ ആയിരുന്നുവെന്നും ഒമ്പതാമത്തെയും പത്താമത്തെയും ബാറ്റര്‍മാര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ചാഹലിന് പന്ത് നല്‍കാതെ പേസര്‍മാര്‍ക്ക് നല്‍കിയ ഹാര്‍ദ്ദിക്കിനെ തനിക്ക് മനസിലാകുന്നെയില്ലെന്നും പ്രസാദ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :