അഭിറാം മനോഹർ|
Last Modified ബുധന്‍, 4 മെയ് 2022 (20:16 IST)
വെസ്റ്റിൻഡീസിന്റെ നിശ്ചിത ഓവർ ക്രിക്കറ്റ് ടീം നായകനായി നിക്കോളാസ് പുറാനെ തിരെഞ്ഞെടുത്തു. കീറോൺ പൊള്ളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെയാണ് താരത്തിന് അവസരമൊരുങ്ങിയത്. പൊള്ളാര്‍ഡ് ക്യാപ്റ്റനായിരുന്നപ്പോള്‍ ഉപനായകനായിരുന്നു പുറാൻ.
ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ്, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയിൽ ടീമിനെ നയിക്കുക പുറാനായിരിക്കും. നേരത്തെ പൊള്ളാര്‍ഡിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നയിച്ചപ്പോള്‍ പരമ്പര നേടാൻ പുറാനായിരുന്നു. അതേസമയം വിൻഡീസ് നായകനാവുക എന്നത് അഭിമാനമാണെന്ന് പുറാൻ പ്രതികരിച്ചു. ഷായ് ഹോപ്പായിരിക്കും ഇതോടെ ടീമിന്റെ വൈസ് ക്യാപ്‌റ്റൻ.