വിക്കറ്റ് നേടാനല്ല സഞ്ജു ശ്രമിച്ചത്, റിവ്യൂ നൽകിയത് അമ്പ‌യറെ അപമാനിക്കാൻ: വെട്ടോറി

അഭിറാം മനോഹർ| Last Modified ബുധന്‍, 4 മെയ് 2022 (18:59 IST)
ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വൈഡ് ബോളിന് ഡിആർഎസ് വിളിച്ചത് അമ്പയറെ തുറന്നു കാണിക്കാനും നാണം കെടുത്താനുമായിരുന്നുവെന്ന് മുൻ കിവീസ് നായകൻ ഡാനിയൽ വെട്ടോറി. ഭാവിയിൽ വൈഡ് ബോൾ കോൾ അടക്കം റിവ്യൂവിലൂടെ പുനപരിശോധിക്കാൻ അവസരമുണ്ടാകണമെന്നും വെട്ടോറി പറഞ്ഞു.

സഞ്ജു ആ ഒരു ബോളിൽ റിവ്യൂ നൽകിയത് വിക്കറ്റ് നേടാനോ ക്യാച്ചിനായോ അല്ല. അമ്പയറെ അവിടെ പരിഹസിക്കുകയാണ് സഞ്ജു ചെയ്‌തത്. അമ്പയറുടെ തീരുമാനം തെറ്റിയെന്ന് കാണിക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്റെ അഭിപ്രായത്തില്‍ ഭാവിയില്‍ വൈഡ് കോള്‍ അടക്കം റിവ്യൂവില്‍ കൂടി പുനപരിശോധിക്കാന്‍ അവസരം ലഭിക്കണം. വെട്ടോറി വ്യക്തമാക്കി.

നേരത്തെ രാജസ്ഥാനും ഡൽഹിയും തമ്മിലുള്ള മത്സര‌ത്തിലെ നോ ബോൾ തീരുമാനവും വിവാദമായിരുന്നു. ഐപിഎല്ലിലെ അമ്പയറിങിനെ സംബന്ധിച്ച് മോശം അഭിപ്രായമാണ് ആരാധകർക്കും പൊതുവെയുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :