ഷമിയുടെ ഓവറിൽ ലിൻസ്റ്റണിന്റെ പെരുന്നാൾ ആഘോഷം, 117 മീറ്റ‌ർ സിക്‌സിൽ കണ്ണ് തള്ളി ഷമി

അഭിറാം മനോഹർ| Last Updated: ബുധന്‍, 4 മെയ് 2022 (13:51 IST)
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ടൂർണമെന്റിലെ ഒന്നാം സ്ഥാനക്കാരയ ഗുജറാത്ത് ടൈറ്റൻസിനെ നിലംപരിശാക്കി പഞ്ചാബ് കിംഗ്‌സ്. 144 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് വെറും 16 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്. ശിഖര്‍ ധവാന്‍റെയും ഭാനുക രജപക്‌സെയുടേയും ബാറ്റിംഗിനൊപ്പം ലിയാം ലിവിംഗ്‌സ്റ്റണിന്‍റെ ബാറ്റിങ് വെടിക്കെട്ടിലാണ് പഞ്ചാബ് അനായാസ വിജയം നേടിയത്.

ഗുജറാത്തിനായി 16-ാം ഓവര്‍ എറിയാനെത്തിയത് പേസര്‍ മുഹമ്മദ് ഷമിയെ ടൂർണമെന്റിലെ ഏറ്റവും നീളമേറിയ സിക്‌സ് കൊണ്ടാണ് ലിവിങ്‌സ്റ്റൺ സ്വീകരിച്ചത്. കൂറ്റൻ സിക്‌സ് കണ്ട് ഷമിക്ക് പോലും അത്ഭുതമടക്കാനായില്ല. പഞ്ചാബ് ഡ്രസിംഗ് റൂമില്‍ നായകന്‍ മായങ്ക് അഗര്‍വാള്‍ അടക്കമുള്ള താരങ്ങള്‍ തലയില്‍ കൈവെക്കുകയും ചെയ്തു. എന്നാൽ ലിവിങ്‌സ്റ്റൺ ഇവിടെ കൊണ്ടും അവസാനിപ്പിച്ചില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :