അഭിറാം മനോഹർ|
Last Modified ഞായര്‍, 21 ജനുവരി 2024 (14:07 IST)
ഷഹീന്‍ അഫ്രീദി ടി20 നായകസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ വിജയവുമായി പാകിസ്ഥാന്‍. അഞ്ച് മത്സരങ്ങളടങ്ങിയ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 42 റണ്‍സിന് തകര്‍ത്താണ് പരമ്പര തൂത്തുവാരുന്ന നാണക്കേടില്‍ നിന്നും പാകിസ്ഥാന്‍ രക്ഷപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 134 റണ്‍സിന് പുറത്തായെങ്കിലും ന്യൂസിലന്‍ഡിനെ 92 റണ്‍സിന് പാക് ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി.ഇഫ്ത്തിഖര്‍ അഹമ്മദാണ് കളിയിലെ താരം. ഫിന്‍ അലനാണ് പരമ്പരയിലെ താരം. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇഫ്ത്തിഖര്‍ അഹമ്മദിന്റെ പ്രകടനമാന് മത്സരത്തില്‍ നിര്‍ണായകമായത്. ഷഹീന്‍ ഷാ അഫ്രീദി 3.2 ഓവറില്‍ 20 റണ്‍സ് വഴങ്ങി 2 വിക്കറ്റും നവാല്‍ 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തി. സമാന്‍ ഖാനും ഉസാമ മിറിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.