Shaheen Afridi: ഒന്നും അങ്ങട്ട് മെനയാകുന്നില്ലല്ലോ... ബാബർ മാറിയിട്ടും തോൽവി ഒഴിയാതെ പാകിസ്ഥാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 15 ജനുവരി 2024 (12:41 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലും പരാജയപ്പെട്ട് പാകിസ്ഥാൻ. ഹാമിൽട്ടണിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ 21 റൺസിനായിരുന്നു ന്യൂസിലൻഡിൻ്റെ വിജയം. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ കിവീസ് 8 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തപ്പോൾ 19.3 ഓവറിൽ 173 റൺസിന് പാകിസ്ഥാൻ പുറത്തായി. കിവീസിനായി അർധസെഞ്ചുറിയുമായി തിളങ്ങിയ ഫിൻ അലനാണ് കളിയിലെ താരം.

ഫിൻ അലൻ 41 പന്തുകളിൽ നിന്നും 74 റൺസെടുത്തു പുറത്തായി. 24 പന്തുകളിലാണ് താരം അർധസെഞ്ചുറി തികച്ചത്. 15 പന്തിൽ 16 റൺസുമായി കെയ്ൻ വില്യംസണും 13 പന്തിൽ 25 റൺസുമായി മിച്ചൽ സാൻ്നറും കിവീസ് നിരയിൽ തിളങ്ങി. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനായി ബാബർ അസം 43 പന്തിൽ 66 റൺസും 25 പന്തിൽ 50 റൺസുമായി തിളങ്ങിയെങ്കിലും മറ്റാരും തന്നെ പാക് നിരയിൽ തിളങ്ങിയില്ല. നായകനായ ഷഹീൻ അഫ്രീദി 13 പന്തിൽ 22 റൺസുമായി തിളങ്ങിയെങ്കിലും പാകിസ്ഥാനെ രക്ഷിക്കാൻ അതൊന്നും മതിയായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :