1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. New Zealand beats Pakistan

ബാബര്‍ പൊരുതിയിട്ടും പാക്കിസ്ഥാന്‍ വീണു; ആദ്യ ട്വന്റി 20 യില്‍ കിവീസിന് ജയം

ബാബര്‍ അസം (35 പന്തില്‍ 57), സായിം അയൂബ് (എട്ട് പന്തില്‍ 27), മുഹമ്മദ് റിസ്വാന്‍ (14 പന്തില്‍ 25) എന്നിവര്‍ തുടക്കത്തില്‍ പൊരുതി നോക്കിയെങ്കിലും പരിശ്രമങ്ങള്‍ ഫലം കണ്ടില്ല

Pakistan, New Zealand, Babar Azam, Cricket News, Webdunia Malayalam
Pakistan vs New Zealand

പാക്കിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 46 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്റെ ഇന്നിങ്‌സ് 18 ഓവറില്‍ 180 ന് അവസാനിച്ചു. ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 
ബാബര്‍ അസം (35 പന്തില്‍ 57), സായിം അയൂബ് (എട്ട് പന്തില്‍ 27), മുഹമ്മദ് റിസ്വാന്‍ (14 പന്തില്‍ 25) എന്നിവര്‍ തുടക്കത്തില്‍ പൊരുതി നോക്കിയെങ്കിലും പരിശ്രമങ്ങള്‍ ഫലം കണ്ടില്ല. കിവീസിനു വേണ്ടി ടിം സൗത്തി നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സീര്‍സ്, ആദം മില്‍നെ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. 
 
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി ഡാരില്‍ മിച്ചല്‍ (27 പന്തില്‍ 61), കെയ്ന്‍ വില്യംസണ്‍ (42 പന്തില്‍ 57), ഫിന്‍ അലന്‍ (15 പന്തില്‍ 34) എന്നിവര്‍ മികച്ച പ്രകടനം നടത്തി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ന് ജയിച്ചാൽ പരമ്പര, അഫ്ഗാനെതിരായ രണ്ടാം ടി20യിൽ കോലി കളിക്കും, സഞ്ജു പുറത്തിരിക്കാൻ സാധ്യത