ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (19:56 IST)
ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു.ജൂണ്‍ 28 ആരംഭിക്കുന്ന ടെസ്റ്റിനായി രണ്ട് പുതുമുഖങ്ങളേയും 20 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രചിൻ രവീന്ദ്ര,ജേക്കബ് ഡഫി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

സതാംപ്‌ടണിൽ നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കും. കെയ്‌ൻ വില്യംസൺ തന്നെയാണ് ടെസ്റ്റ് ടീം നായകൻ.

ന്യൂസിലൻഡ് ടീം ഇങ്ങനെ

കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്, ഡ്രഗ് ബ്രേസ്വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, ജേക്കബ് ഡഫി, മാറ്റ് ഹെന്റി,ഹെന്റി നിക്കോള്‍സ്, അജാസ് പട്ടേല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, റോസ് ടെയ്‌ലർ,കൈല്‍ ജാമിസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍,നീല്‍ വാഗ്‌നര്‍, വില്‍ യംഗ്,ഡെവൺ കോൺവെ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :