അനുബന്ധ വാര്‍ത്തകള്‍
- ഐപിഎൽ 2021: വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ
- കോലിയും രോഹിത്തും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു, ബന്ധം മെച്ചപ്പെട്ടത് രവി ശാസ്ത്രി വന്നതിന് ശേഷം
- മാൻ ഓഫ് ദ മാച്ച് നൽകേണ്ടിയിരുന്നത് സാം കറണിനല്ല, പരമ്പര നേടിയിട്ടും ഇന്ത്യൻ നായകൻ കലിപ്പിൽ
- ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ പിറന്ന വമ്പൻ റെക്കോർഡുകൾ ഇങ്ങനെ
- കോലിയുടെ റെക്കോർഡ് മറികടന്ന് കെഎൽ രാഹുൽ
കോലിക്കും ബുമ്രയ്ക്കും തിരിച്ചടി, റാങ്കിങ്ങിൽ മുന്നേറി കീവീസ് താരങ്ങൾ, ഐസിസി പട്ടിക പുറത്ത്
ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്കും സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയ്ക്കും തിരിച്ചടി. ടി20, ഏകദിനം എന്നിവയില്‍ ഇരുവര്‍ക്കും ഓരോ റാങ്കുകള്‍ വീതം നഷ്ടമായി. അതേസമയം റാങ്കിങ്ങിൽ വലിയ കുതിപ്പാണ് കിവീസ് താരങ്ങൾ നടത്തിയത്.
പുതിയ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കെഎൽ രാഹുലും കോലിയും ഓരോ സ്ഥാനം താഴെയെത്തി. അതേസമയം ടി20 റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങൾ കയറി കിവീസ് താരം ഡെവണ്‍ കോണ്‍വേ എട്ടാം റാങ്കിൽ നിന്നും നാലാമതെത്തി. ഡേവിഡ് മലാൻ,ആരോൺ ഫിഞ്ച്,ബാബർ അസം എന്നിവരാണ് ടി20 ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ആദ്യമുള്ള താരങ്ങൾ.
ഐസിസി ടി20 ബൗളർമാരുടെ പട്ടികയിൽ ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്, അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ എന്നിവരാണ് ആദ്യ രണ്ടിൽ ഉള്ളത്. ബൗളര്‍മാരുടെ റാങ്കിങില്‍ ബുംറ മാത്രമേ ഇന്ത്യന്‍ താരങ്ങളില്‍ ആദ്യ പത്തിലുള്ളൂ.