അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (15:49 IST)
ഐസിസിയുടെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്ര അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
കഴിഞ്ഞമാസം 15.70 ശരാശരിയില്‍ 24 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. കൂടാതെ 35.2 ശരാശരിയിൽ ഒരു സെഞ്ചുറിയടക്കം ബാറ്റിങ്ങിലും മികവ് പുലർത്താൻ താരത്തിനായി. ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 32 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്.
2021 ജനുവരി മുതലാണ് ഒരു മാസത്തെ ഏറ്റവും മികച്ച താരത്തെ തെരെഞ്ഞെടുക്കാന്‍ ഐ.സി.സി ആരംഭിച്ചത്. റിഷഭ് പന്തായിരുന്നു ഐസിസിയുടെ ആദ്യ പുരസ്‌കാരം സ്വന്തമാക്കിയത്