പരിക്ക്, ടി20 ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിൽ നിന്നും കെയ്‌ൻ വില്യംസൺ പുറത്തേക്ക്?

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (12:50 IST)
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നായകൻ കെയ്‌ൻ വില്യംസണിന്റെ പരിക്ക് ന്യൂസിലൻഡിന് തലവേദനയാകുന്നു. കൈമുട്ടിനേറ്റ പരിക്കാണ് വില്യംസണിനെ വലയ്ക്കുന്നത്.

പരുക്ക് ഭേദമായില്ലെങ്കിൽ ലോകകപ്പിലെ ആദ്യ മത്സരം വില്യംസണ് നഷ്‌ടമാകും. ബാറ്റിംഗ് നിരയിലെ ഏറ്റവും മികച്ച താരത്തിന്‍റെയും ക്യാപ്റ്റന്‍റേയും അഭാവം കിവികൾക്ക് കനത്ത തിരിച്ചടിയാവും. ഒക്‌ടോബര്‍ 26ന് പാകിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്‍റെ ആദ്യ പോരാട്ടം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തിൽ ബാറ്റ് ചെയ്‌തിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :