വാർണറെ എഴുതിതള്ളുന്നവർക് നിരാശ മാത്രമായിരിക്കും ഫലം, മുന്നറിയിപ്പുമായി മാക്‌സ്‌വെൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (19:47 IST)
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണർമാരിൽ ഒരാളാണെങ്കിലും സമീപകാലത്തായി തന്റെ പഴയപ്രകടനങ്ങളുടെ നിഴലിലാണ് ഓസീസ് താരം ഡേവിഡ് വാർണർ. മോശം പ്രകടനത്തെ തുടർന്ന്
ഇത്തവണത്തെ ലോകകപ്പ് ടീമിൽ നിന്ന് പോലും താരം പുറത്താകുമെന്ന് കരുതിയിരുന്നുവെങ്കിലും ലോകകപ്പ് ടീമിലെ തന്നെയാണ്.

എന്നാൽ ആദ്യ രണ്ട് സന്നാഹമത്സരങ്ങളിൽ നിന്നുമായി വെറും ഒരു റൺസ് മാത്രമാണ് വാർണർ നേടിയത്. എങ്കിലും വാർണർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. വാര്‍ണറെ എഴുതിത്തള്ളുവന്നവര്‍ക്ക് നിരാശയായിരിക്കും ഫലമമെന്നാാണ് മാക്‌സി പറയുന്നത്. ''മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന താരമാണ് വാര്‍ണര്‍. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്ന് പറയുന്നവർക്ക് നിരാശ മാത്രമായിരിക്കും സംഭവിക്കുകയെന്ന് മാക്‌സ്‌വെൽ പറയുന്നു.

വലിയ മത്സരങ്ങളില്‍ അദ്ദേഹം ഫോമിലേക്ക് മടങ്ങിയതെത്തും. മോശം സമയം എല്ലാ താരങ്ങള്‍ക്കുമുണ്ടാകും. അത്തരമൊരു സമയത്തിലൂടെയാണ് വാര്‍ണര്‍ പോയികൊണ്ടിരിക്കുന്നത്. എങ്കിലും ടീമിലെ അവിഭാജ്യ ഘടകമാണ് വാർണർ. മാക്‌സ്‌വെൽ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :