ബിസിസിഐ‌യ്‌ക്ക് ആശ്വാസം, ഐപിഎൽ രണ്ടാം പാദത്തിനെത്തുമെന്ന് ന്യൂസിലൻഡ് താരങ്ങൾ

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ജൂണ്‍ 2021 (09:45 IST)
കൊവിഡ് മൂലം നിർത്തിവെക്കപ്പെട്ട ഐപിഎൽ രണ്ടാം പാദമത്സരങ്ങൾ യുഎഇ‌യിൽ പുനരാരംഭിക്കാനിരിക്കെ ഐപിഎൽ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ന്യൂസിലൻഡ് താരങ്ങൾ.ഐപിഎൽ വൃത്തങ്ങളാണ് കിവീസ് താരങ്ങൾ രണ്ടാം പാദത്തിൽ കളിക്കുമെന്ന കാര്യം സ്ഥിരീകരിച്ചത്.

ഐപിഎൽ നടത്തിപ്പിൽ ബിസിസിഐയ്‌ക്ക് ഏറ്റവും ആശ്വാസം തരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ, ബയോ ബബിള്‍ സംവിധാനത്തില്‍ കഴിഞ്ഞിട്ടും ചില താരങ്ങള്‍ക്ക് കോവിഡ് പിടിപെട്ടത് താരങ്ങള്‍ക്കിടയില്‍ ആശങ്ക പടരാന്‍ ഇടയാക്കിയിരുന്നു. ഇതേ തുടർന്ന് വിദേശ താരങ്ങളുടെ പങ്കാളിത്തം സംശയത്തിലായിരുന്നു.

കൂടാതെ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ തങ്ങളുടെ ദേശീയ ടീമിന് വേണ്ടി കളിക്കുക എന്നതിന് മുന്‍ഗണന നല്‍കുമെന്നും വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നു.ഇതും വിദേശതാരങ്ങളുടെ അസാന്നിധ്യത്തിന് കാരണമാവുമെന്ന ആശങ്ക നിലനിൽക്കെയാണ് ന്യൂസിലൻഡ് താരങ്ങൾ തങ്ങളുടെ പങ്കാളിത്തം ഉറപ്പ് നൽകിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :