ക്രീസിലുറച്ച് ലാഥം-യംഗ് സഖ്യം, കാൺപൂർ ടെസ്റ്റിൽ മറുപടി ബാറ്റിങിനിറങ്ങിയ കിവികൾക്ക് മികച്ച തുടക്കം

അഭിറാം മനോഹർ| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (16:44 IST)
ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് മികച്ച തുടക്കം കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്കില്‍ ഇന്ത്യയെ 345ന് പുറത്താക്കി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 129 റൺസ് എന്ന നിലയിലാണ്. 50 റൺസെടുത്ത ടോം ലാഥവും 75 റൺസുമായി വിൽ യംഗുമാണ് ക്രീസിൽ.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക്
ശ്രേയസ് അയ്യരുടെ (105) അരങ്ങേറ്റ സെഞ്ചുറിയാണ് തുണയായത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ടിം സൗത്തിയാണ് ഇന്ത്യയുടെ തകർച്ച വേഗത്തിലാക്കിയത്.കെയ്‌ൽ ജാമിസൺ മൂന്നും അജാസ് പട്ടേൽ രണ്ടും വിക്കറ്റ് വീഴ്‌‌ത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :