ഫോക്സ്‌വാഗണിന്റെ കോം‌പാക്ട് എസ്‌യുവി നിവുസ്, വിപണിയിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 28 മെയ് 2020 (12:20 IST)
ഫോക്സ്‌വാഗൺ പോളോയെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ കോംപാക്ട് എസ്‌യുവി നിവുസ് അന്താരാഷ്ട്ര വിപണിയിലേയ്ക്ക്. ബ്രസീലിലായിരിയ്ക്കും വാഹനത്തെ ആദ്യം അവതരിപ്പിയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. ഫോക്‌സ്‌വാഗന്റെ MQB A0 പ്ലാറ്റ്‌ഫോമിൽ തന്നെയാണ് നിവുസും ഒരുക്കിയിരിയ്ക്കിന്നത്. വാഹനത്തിന്റെ ടീസർ നേരത്തെ കമ്പനി പുറത്തിറക്കിയിരുന്നു. കൂപ്പെ ഡിസൈനിലാണ് വഹനം ഒരുക്കിയിരുക്കുന്നത്.

കൂപ്പെയ്ക്ക് സമാനമായ റൂഫ് ലൈന്‍, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ് എന്നിവ ഡിസൈനിൽ വ്യക്തമാണ്. 200 TSI, 200 TSI കംഫോര്‍ട്ട്‌ലൈന്‍, 200TSI ഹൈലൈന്‍ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും നിവുസ് പുറത്തിറങ്ങുന്നത്. ഇതിനൊപ്പം സ്‌പോര്‍ട്ടി ആര്‍-ലൈന്‍ പാക്കേജ് ഓപ്ഷണലായി നല്‍കിയേക്കും 4.26 മീറ്ററാണ് നിവുസിന്റെ നീളം. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വാഹനത്തിൽ പ്രതീക്ഷിയ്ക്കപ്പെടുന്നത്. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :