HBD Rohit Sharma: ലോകകപ്പ് ടീമിൽ ഇടം കിട്ടിയില്ല, രോഹിത് ഒരു മാസം ഡിപ്രഷനിലായിരുന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (09:08 IST)
പരിമിത ഓവർ ക്രിക്കറ്റിലെ ലോകത്തെ തന്നെ മികച്ച താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ ബാറ്റർ രോഹിത് ശർമ. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായ രോഹിത്തിന് പക്ഷേ 2011ലെ ഏകദിന ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഒരുമാസക്കാലത്തോളം രോഹിത് കടുത്ത ഡിപ്രഷനിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ താരം ജെമീമ റോഡ്രിഗസ്. രോഹിത്തുമായി സംസാരിച്ച അനുഭവം മാധ്യമങ്ങളോട് പങ്കിടുകയായിരുന്നു ജെമീമ.

2011ലെ ലോകകപ്പ് ടീമിൽ നിന്നും താങ്കൾ ഒഴിവാക്കപ്പെട്ടു. ഇപ്പോൾ അതെല്ലാം കഴിഞ്ഞ് ഒട്ടേറെ വർഷമായിരിക്കുന്നു. ഇപ്പോൾ താങ്കൾ ഇന്ത്യയുടെ നായകനാണ്. അന്ന് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് ചിന്തിച്ചിരുന്നോ എന്നായിരുന്നു ജെമീമയുടെ ചോദ്യം. അന്ന് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ പലരും എന്നെ ആശ്വസിപ്പിച്ചു. യുവരാജ് സിംഗ് മാത്രമാണ് എൻ്റെയടുത്ത് വന്നത്. എന്നെ അദ്ദേഹം പുറത്തുകൊണ്ടുപോയി. പുറത്ത് പോയി ഡിന്നർ കഴിച്ചു. ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് ഒരു മാസക്കാലത്തോളം ഞാൻ ഡിപ്രഷനിലായിരുന്നു. രോഹിത് ശർമ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളിൽ അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് സ്വയം പറഞ്ഞുറപ്പിക്കുകയാണ് ചെയ്യേണ്ടത്. അവസരം കിട്ടുമ്പോൾ ആത്മവിശ്വാസത്തോടെ വെല്ലുവിളികൾ ഏറ്റെടുക്കുക. നിങ്ങളുടെ ഗെയിം നിങ്ങൾ ആസ്വദിച്ച് കളിക്കുക. മറ്റുള്ളവർക്ക് മുൻപിൽ ഒന്നും തെളിയിക്കേണ്ടതില്ല. രോഹിത് മറുപടിയായി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :