അഭിറാം മനോഹർ|
Last Modified ശനി, 11 ഡിസംബര്‍ 2021 (12:54 IST)
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്‌സ് കാരി. അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി 8 ക്യാച്ചുകളാണ് താരം നേടിയത്.
അരങ്ങേറ്റ ടെസ്റ്റില്‍ ഏഴു ക്യാച്ചുകളെടുത്ത ഇന്ത്യയുടെ ഋഷഭ് പന്തടക്കമുള്ളവരെയാണ് കാരി മറികടന്നത്.ക്രിസ് റീഡ്, ബ്രയാന്‍ ടാബര്‍, ചമര ദുനുസിംഗെ, ഋഷഭ് പന്ത്, പീറ്റര്‍ നെവില്‍, അലന്‍ നോട്ട് എന്നിവരെല്ലാം അരങ്ങേറ്റ ടെസ്റ്റില്‍ ഏഴു ക്യാച്ചുകളെടുത്ത താരങ്ങളാണ്.
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറായ ക്വിന്റൺ ഡിക്കോക്ക് ഒരു ടെസ്റ്റിൽ ഒമ്പത് ക്യാച്ചുകളെടുത്തിട്ടുണ്ട്. എന്നാൽ അരങ്ങേറ്റ മത്സരത്തിലായിരുന്നില്ല ഡിക്കോക്കിന്റെ പ്രകടനം.