പ്ളേ ഓഫിലെത്തിയില്ലെങ്കിലും ഈ സീസണിൽ ഇഷ്ടം പോലെ പോസിറ്റീവുകളുണ്ട്: രോഹിത് ശർമ

അഭിറാം മനോഹർ| Last Modified ഞായര്‍, 22 മെയ് 2022 (18:42 IST)
ഐപിഎല്ലിലെ വമ്പന്മാർ എന്ന പേരിലാണ് എത്തിയതെങ്കിലും സ്വപ്നം പോലും കാണാത്ത തിരിച്ചടിയാണ് ഇത്തവണ മുംബൈ ഇന്ത്യൻസിന് സംഭവിച്ചത്. ടൂർണമെന്റിലെ ആദ്യ പകുതിയിൽ ചിത്രത്തിലെ ഉണ്ടായിരുന്നില്ലെങ്കിലും അവസാന മത്സരങ്ങളിൽ ഒരു തിരിച്ചുവരവിന്റെ സൂചനയാണ് മുംബൈ നൽകിയത്.ഇപ്പോഴിത പ്ലേഓഫില്‍ എത്താനായില്ലെങ്കിലും ഊ സീസണില്‍ ഇഷ്ടം പോലെ പോസിറ്റീവുകള്‍ ടീമിനുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നായകൻ രോഹിത് ശർമ.

ഈ വർഷത്തെ പിഴവുകൾ തിരുത്തിയുള്ള സമീപനമാവും അടുത്ത വർഷത്തേത്. 8 മത്സരം തോറ്റ് തുടങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുവാനായി എന്നാണ് എനിക്ക് തോന്നിയത്. ഈ സീസണില്‍ പ്ലേ ഓഫ് എത്താനായില്ലെങ്കിലും ഇഷ്ടം പോലെ പോസിറ്റീവുണ്ട്.പുതിയ ടീമുണ്ടാകുമ്പോള്‍ ചിലപ്പോള്‍ കളിക്കാർക്ക് അവരുടെ റോളുകൾ മനസിലാക്കാൻ സമയമെടുക്കും. . അവരുടെ രാജ്യത്തിന് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും മറ്റ് ലീഗുകളിലും കളിക്കുന്നതിൽ നിന്നും വ്യത്യസ്തമായി കളിക്കേണ്ടിവരും. ഇതാണ് ഇവിടെ സംഭവിച്ചത്.രോഹിത്പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :