Last Updated:
ബുധന്‍, 20 മെയ് 2015 (10:38 IST)
ഐപിഎല്‍ എട്ടില്‍ അവിസ്മരണീയ മുന്നേറ്റം നടത്തുന്ന മുംബൈ ഇന്ത്യന്‍സ് സ്വന്തം തട്ടകത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.25 റണ്‍സിനാണ്
മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയത്.
മുംബൈ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 19 ഓവറില്‍ 162 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു.
ചെന്നൈയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്ക്
ഓപ്പണറുമാരായ പാര്‍ഥിവ് പട്ടേലും ( 25 പന്തില്‍ 35)
സിമണ്‍സും (51 പന്തില്‍ 65) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പാര്‍ഥിവിനെ പുറത്താക്കിക്കൊണ്ട് ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈക്ക് ആദ്യ ബ്രേക് ത്രൂ നല്‍കിയത്. എന്നാല്‍ സമിണ്‍സ് മടങ്ങുകയും പിന്നീട് വന്ന രോഹിത് ശര്‍മ (19) ഹര്‍ദിക് പാണ്ഡ്യയെ (1), അംബാട്ടി റായിഡു(10) എന്നിവര്‍ മടങ്ങിയതോടെ മുംബൈ പരുങ്ങലിലായി. എന്നാല്‍ കൂറ്റനടികളിലൂടെ കളം നിറഞ്ഞ് കളിച്ച
കീറോണ്‍ പൊള്ളാര്‍ഡ്
മുംബൈയെ മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.
ചെന്നൈക്കുവേണ്ടി ബ്രാവോ നാലോവറില്‍ 40 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കു സ്കോര്‍ബോര്‍ഡ് തുറക്കുംമുമ്പേ ഡ്വെയ്ന്‍ സ്മിത്തി(0) നഷ്ടപ്പെട്ടു. മലിംഗയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ മക്കല്ലത്തിന് പകരമെത്തിയ മൈക് ഹസിയും(16) ഡൂപ്ലെസിയും ചേര്‍ന്ന് സ്കോര്‍ 46 ലെത്തിച്ചെങ്കിലും ഹസിയെ വിനയ്‌കുമാര്‍
മടക്കി. ഡൂപ്ലെസിയും(34 പന്തില്‍ 45) റെയ്നയും(20 പന്തില്‍ 25) മികച്ച പ്രകടനം പുറത്തെടുത്തതോടെ ചെന്നൈയ്
ജയപ്രതീക്ഷയുണ്ടായിരുന്നു . എന്നാല്‍ റെയ്നയെയും ക്യാപ്റ്റന്‍ ധോണിയെയും(0)തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ഹര്‍ഭജന്‍ സിംഗ് ചെന്നൈയുടെ ജയ മോഹങ്ങള്‍ തല്ലിക്കെടുത്തുകയായിരുന്നു. അധികം വൈകാതെ ഡൂപ്ലെസിയെ സുചിത്തും വീഴ്ത്തിയതോടെ ചെന്നൈയുടെ പോരാട്ടം അവസാനിച്ചു. വാലറ്റത്ത് ജഡേജയും(19) അശ്വിനും(23) ചെറുത്ത് നിന്നെങ്കിലും വിജയിക്കാനായില്ല. പരാജയപ്പെട്ടെങ്കിലും ചെന്നൈക്ക് ഇന്നു നടക്കുന്ന ബാംഗളൂര്‍- രാജസ്ഥാന്‍ എലിമിറ്റേറില്‍ വിജയിക്കുന്ന ടീമിനെതിരെ വിജയിച്ചാല്‍ ഫൈനലില്‍ കളിക്കാം