റോം|
Last Modified ഞായര്‍, 17 മെയ് 2015 (11:48 IST)
ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും സ്വിസ് താരം റോജര്‍ ഫെഡററും ഏറ്റുമുട്ടും. ആവേശകരമായ സെമിയില്‍ സ്പെയിന്റെ ഡേവിഡ് ഫെററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ്
ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്.സ്കോര്‍: 6-4, 6-4. ഇത് സെര്‍ബിയന്‍ താരത്തിന്റെ തുടര്‍ച്ചയായ 21-ആം ജയമാണിത്.
സെമിയില്‍
സ്റ്റാനിസ്ളാസ് വാവ്റിങ്കയെ
6-4. 6-2 എന്ന സ്കോറിന് കീഴടക്കിയാണ് ഫെഡറര്‍ ഫൈനലിലെത്തിയത്.ഞായറാഴച രാത്രി 7.30 നാണ് ഫൈനല്‍