മുംബൈ|
Last Modified ഞായര്‍, 17 മെയ് 2015 (10:46 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ റണ്‍സിനു പരാജയപ്പെടുത്തി
.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍
59 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാട്സന്റെ പ്രകടനത്തില്‍
20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്തയ്ക്ക് 19.5 ഓവറില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് രഹാനെയും വാട്സണും ചേര്‍ന്നു
മികച്ച തുടക്കമാണ്
സമ്മാനിച്ചത്. രഹാനെ 37 റണ്‍സിനു പുറത്തായി. എന്നാല്‍
വാട്സണെ പിടിച്ചുകെട്ടാന്‍ വെടിക്കെട്ട് തുടര്‍ന്നു. 59 പന്തില്‍ ഒമ്പതു ബൌണ്ടറിയും അഞ്ചു സിക്സുമടക്കമാണ് വാട്സണ്‍ തന്റെ ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ചുറി (104) നേടിയത്. സ്മിത്ത് 14ഉം സഞ്ജു സാംസണ്‍ എട്ടും ഫാള്‍ക്നര്‍ ആറും കരുണ്‍ നായര്‍ 16ഉം റണ്‍സ് നേടി.
മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കുവേണ്ടി യൂസഫ് പത്താനും(44), ആന്‍ഡ്രെ റസലും(37), മനീഷ് പാണ്ഡെ(21)ഉം റണ്‍സ് നേടി. 20 ഓവറില്‍ 190 റണ്‍സെടുക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ. മോറിസ് നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത ബൗളിങ് നിരയില്‍ തിളങ്ങിയത്. ഇതോടെ രാജസ്ഥാന്‍ പ്ലേഓഫില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ
ഏഴു വിക്കറ്റിനു തോല്‍പിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫിലെത്തി.