മുംബൈ|
Last Modified ബുധന്‍, 7 മെയ് 2014 (09:33 IST)
ഐപിഎല്‍ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 19 റണ്‍സ് വിജയം.
മുംബൈ ഒരുക്കിയ 188 റണ്‍സ് എന്ന വിജയലക്ഷ്യം റോയല്‍ ചാലഞ്ചേഴ്സിന് മറികടക്കാന്‍ സാധിച്ചില്ല. മുംബൈ നായകന്‍ രോഹിത് ശര്‍മയും കീറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 187 റണ്‍സ് നേടി.
നാലു സിക്സറുകളും മൂന്നു ഫോറുകളും അടക്കം 35 പന്തില്‍ 59 റണ്‍സ് അടിച്ചുകൂട്ടി പുറത്താകാതെ നിന്ന രോഹിത് ശര്‍മയും 31 പന്തില്‍ ആറു ഫോറുകളോടെ 43 റണ്‍സ് നേടി പുറത്തായ കീറോണ്‍ പൊള്ളാര്‍ഡും മുംബൈക്ക് വിജയം സമ്മാനിച്ചത്.
ബാംഗ്ലൂര്‍ ഇന്നിങ്ങ്സ് 20 ഓവറില്‍ എട്ടു വിക്കറ്റിന് 168 റണ്‍സില്‍ അവസാനിപ്പിക്കുകയായിരുന്നു.
റോയല്‍ ചാലഞ്ചേഴ്സിനു വേണ്ടി ക്രിസ് ഗെയ്‌ല് 38 റണ്‍സും നായകന്‍ വിരാട് കോഹ്‌ലി 35 റണ്‍സും പാര്‍ഥിവ് പട്ടേല്‍ 26 റണ്‍സും നേടി.