അംകുഷ് അറോറ ടാറ്റാ മോട്ടോഴ്‌സില്‍ നിന്ന് രാജി വച്ചു

മുംബൈ| VISHNU.NL| Last Updated: ചൊവ്വ, 6 മെയ് 2014 (09:30 IST)
ടാറ്റാ മോട്ടോഴ്‌സില്‍ നിന്നും രാജി വച്ചു. കമ്പനിയുടെ യാത്രാ വാഹന വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു അംകുഷ്.

എന്നാല്‍ കമ്പനി പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കാനിരിക്കെ അംകുഷ് അറോറ രാജിവച്ചതിന്റെ കാരണം വ്യക്തമല്ല.ഹാച്ച് ബാക്ക് മോഡലായ ബോള്‍ട്ടും സെസ്റ്റ് എന്ന സെഡാനുമാണ് പുറത്തിറക്കാനായി തീരുമാനിച്ചിരുന്നത്.

ഇതിനു മുന്നോടിയായുള്ള പത്രസമ്മേളനങ്ങളും തീരുമാനിച്ചിരിക്കെയാണ് അറോറയുടെ രാജി തീരുമാനം വന്നത്. രാജ്യത്തൊട്ടാകെ റീടെയില്‍ ശ്രംഖല വികസിപ്പിക്കുന്നതിനും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമുള്ള ചുമതല അറോറയ്ക്കായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :