വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ ധോണിപ്പട

   ടീം ഇന്ത്യ , ക്രിക്കറ്റ് , മഹേന്ദ്ര സിംഗ് ധോണി , ടീം ഇന്ത്യ, ക്രിക്കറ്റ്
ജിയാന്‍ ഗോണ്‍സാലോസ്| Last Updated: ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (16:06 IST)
ജയവും പരാജയവും എന്നും ടീം ഇന്ത്യക്ക് പുത്തിരിയല്ലായിരുന്നു. വമ്പന്‍ തോല്‍‌വിക്ക് തകര്‍പ്പന്‍ മറുപടി കൊടുത്ത ശീലമുള്ള ടീം ഇന്ത്യക്ക് ഇന്ന് തിരിച്ചടികളുടെ കാലമാണ്. ലോകക്രിക്കറ്റിലെ വന്‍ശക്തികള്‍ക്ക് ഒരു തിരിച്ചുവരവ് അനിവാര്യമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായ സൌരവ് ഗാംഗുലിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത മഹേന്ദ്ര സിംഗ് ധോണി വിജയങ്ങളും കിരീടങ്ങളും ഇന്ത്യന്‍ മണ്ണിലെത്തിച്ചു. എന്നാല്‍, 2015 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നടന്നത് അത്യന്തം നാടാകീയമായ സംഭവവികാസങ്ങളാണ്.

ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയോടും ആസ്ട്രേലിയന്‍ മണ്ണില്‍ ഇംഗ്ളണ്ട് കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര തോറ്റ് തുടങ്ങിയ ഇന്ത്യ പിന്നെത്തിയെത് ലോകകപ്പിലായിരുന്നു. ആദ്യ റൌണ്ടില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പ്രകടനം നടത്താന്‍ ധോണിക്കും സംഘത്തിനും കഴിഞ്ഞു. എന്നാല്‍ സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റു പുറത്തു പോയ ഇന്ത്യന്‍ ടീം പിന്നീട് ഒരു ചീട്ടുക്കൊട്ടാരം പോലെയായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പര നടക്കുന്ന വെളയില്‍ ടെസ്‌റ്റ് കുപ്പായം ഊരിയെറിഞ്ഞ ധോണി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്‌തു.

ലോകോത്തര ബാറ്റിംഗ്‌ നിരയുമായി ബംഗ്ലാദേശിലെത്തിയ ടീം ഇന്ത്യക്ക് കടുവകളുടെ പോരാട്ട വീര്യത്തിനു മുന്നില്‍ അടിയറവ് വെക്കേണ്ടിവന്നു. ചരിത്രത്തില്‍ ആദ്യമായി ബംഗ്ലാദേശില്‍ തോല്‍വിയറിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സ്‌ഫോടനങ്ങള്‍ക്ക് തുടക്കമാകുകയായിരുന്നു. പിന്നീട് സിംബാബ്‌വെ പരാജയപ്പെടുത്തിയതു മാത്രമാണ് ഏക ആശ്വാസം അതിലു ധോണിക്ക് പങ്കില്ലായിരുന്നു കാരണം ക്യാപ്‌റ്റന്‍ കൂള്‍ പലപ്പോഴും ടീമില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിച്ച അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലായിരുന്നു ആ ജയം.

ഏറെ നിര്‍ണായകമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം. ടീം ഇന്ത്യക്കും മഹേന്ദ്ര സിംഗ് ധോണിക്കും ലോകത്തിനു മുന്നില്‍ കരുത്ത് തെളിയിക്കേണ്ട സാഹചര്യം ഉടലെടുത്തിരുന്ന സമയം. മൂന്ന് ട്വിന്റി-20യും അഞ്ച് ഏകദിനങ്ങളും നാല് ടെസ്‌റ്റുകളും കളിക്കാനായി എത്തിയ സന്ദര്‍ശകര്‍ ആദ്യ രണ്ടു ഫോര്‍മാറ്റിലും വെന്നിക്കൊടി പാറിച്ചു. ഏകദിനത്തിലെ തോല്‍വി
ടീമിന്റെ മാനസിക നിലതകര്‍ക്കുന്നതായിരുന്നു. ഈ പരാജയത്തില്‍ നിന്ന് മോചനം നേടാന്‍ ഇന്ത്യക്ക് ടെസ്‌റ്റില്‍ വന്‍ മാര്‍ജിനില്‍ ജയിക്കുക തന്നെ വേണം. എന്നാല്‍ ഇപ്പോഴെത്തെ സാഹചര്യത്തില്‍ അതിനുള്ള സാഹചര്യം കുറവാണ്.


ടീം ഇന്ത്യ , ക്രിക്കറ്റ് , മഹേന്ദ്ര സിംഗ് ധോണി , ടീം ഇന്ത്യ, ക്രിക്കറ്റ്
വിരാട് കോഹ്‌ലിയെ മൂന്നു ഫോര്‍മാറ്റിലും നായനാക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ധോണിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി പരാജയം രുചുക്കുന്നത് ധോണിക്കും തിരിച്ചടിയാണ്. ധോണിയുടെ ഇഷ്‌ടക്കാരായ രവീന്ദ്ര ജഡേജ ഏകദിനങ്ങളില്‍ നിന്ന് പുറത്തായതു ധോണിക്കുള്ള ഒരു അടിയാണ്. സുരേഷ് റെയ്‌ന പരാജയങ്ങളുടെ തോഴനായ സാഹചര്യത്തില്‍ പുറത്തേക്കുള്ള വാതില്‍ അടുത്തതായി തുറക്കുന്നത് അദ്ദേഹത്തിനു വേണ്ടിയായിരിക്കും. ബിസിസിഐയില്‍ ശ്രീനിവാസന്‍ യുഗം അവസാനിച്ചതും ടീമില്‍ ധോണിക്കുള്ള സ്വാധീനം ഇല്ലാതാകുന്നതും വരാന്‍ പോകുന്ന നാടകീയ നിമിഷങ്ങളാണ്.

ഫോമിന്റെ നിഴലില്‍ പോലുമല്ലാത്ത ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ പരാജയമായി തീരുകയാണ്. കളി ജയിപ്പിക്കാന്‍ കഴിവുള്ള മഹേന്ദ്ര സിംഗ് ധോണിയും, വിരാട് കോഹ്‌ലിയു, രോഹിത് ശര്‍മ്മയും നനഞ്ഞ പടക്കം പോലെ തുടരുകയാണ്. ബോളിംഗില്‍ അന്നും ഇന്നും മാറ്റമില്ലാതെ പോകുകയാണ്. മതിയായ നിലവാരമില്ലാതെ മാറി മാറി വരുന്ന ബോളര്‍മാര്‍ ടീമിന് ബാധ്യതയായി തുടരുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :