ഫൈനൽ യുദ്ധം; ദക്ഷിണാഫ്രിക്കയ്ക്കു ബാറ്റിംഗ്

ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിനം , വിരാട് കോഹ്‌ലി , ക്രിക്കറ്റ്
മുബൈ| jibin| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2015 (13:32 IST)
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. നാലാം ഏകദിനത്തില്‍നിന്നു മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. പരമ്പര 2–2 സമനിലയിലായ സാഹചര്യത്തില്‍ ഇന്നത്തെ മത്സരം തീപാറുമെന്ന് ഉറപ്പാണ്. ഏകദിന ക്രിക്കറ്റിലെ രണ്ടു വമ്പന്മാർ തമ്മിലുള്ള പോരാട്ടമാണ് മുംബൈയില്‍ നടക്കുന്നത്.

നാലാം മൽസരത്തിൽ വിരാട് കോഹ്‌ലിയുടെ ഉജ്വല സെഞ്ചുറിയുടെയും ബോളര്‍മാരുടെ മികവിലും വിജയിച്ചതോടെ രണ്ട് ടീമും സമാസമം ആയിരിക്കുകയാണ്. ഇന്ത്യയ്ക്കായി വിരാട് കോഹ്ലി അടിച്ചു കസറിയപ്പോള്‍ കോഹ്‌ലിക്കുള്ള ദക്ഷിണാഫ്രിക്കയുടെ മറുപടിയായിരുന്നു ഡിവില്ലിയേഴ്സ്. കരിയറിലെ ഇരുപത്തി മൂന്നാം ഏകദിന സെഞ്ചുറിയാണ് ചെന്നൈയില്‍ കോഹ്ലി അടിച്ചുകൂട്ടിയത്.

ഇത്തവണയും കോഹ്ലിയിലാണ് പ്രതീക്ഷ. നാലാം മതരത്തില്‍ കളിയുടെ ഗതിയെ ഇന്ത്യയ്ക്കനുകൂലമാക്കിയ സ്പിന്നര്‍മാരും തുണയ്ക്കെത്തുമെന്ന് കരുതാം. ഹർഭജൻ സിംഗ്, അക്‌ഷർ പട്ടേൽ അമിത് മിശ്ര തുടങ്ങിയവര്‍ മിന്നുന്ന പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് പേടിക്കാനൊന്നുമില്ല.

മറുവശത്ത് ഡിവില്ലിയേഴ്‌സ് ഉയര്‍ത്തുന്ന വെല്ലുവിളി കുറച്ചുകാണാനുമാകില്ല. സ്റ്റെയ്ൻ, റബാദ, ക്രിസ് മോറിസ്, ഫാൻഗിയാസോ, ഇമ്രാൻ താഹിർ, ബെഹർദീൻ എന്നിവരെ പേടിക്കുകയും വേണം. പരുക്കേറ്റ ജെ പി ഡുമിനിയുടെ അഭാവം ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :