നാണംകെട്ട് ടീം ഇന്ത്യ; ഇന്ത്യന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഏകദിന പരമ്പര

ദക്ഷിണാഫ്രിക്ക - ഇന്ത്യ ഏകദിനം , മഹേന്ദ്ര സിംഗ് ധോണി , വിരാട് കൊ‌ഹ്‌ലി
മുംബൈ| jibin| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (10:47 IST)
ടീം ഇന്ത്യയെ നാണംകെടുത്തി ദക്ഷിണാഫ്രിക്ക ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ റണ്‍‌മലയ്‌ക്ക് മുന്നില്‍ ധോണിപ്പട തരിപ്പണമാകുകയായിരുന്നു. 439 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യ 35.5 ഓവറില്‍ 224 റണ്‍സിന് പുറത്തായി. 214 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് എബി ഡിവില്ലിയേഴ്‌സും സംഘവും നേടിയത്.

സ്കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 438/4, ഇന്ത്യ 35.5 ഓവറില്‍ 224ന് പുറത്ത്. അഞ്ച് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര 3/2 നാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. പരമ്പരയില്‍ മൂന്ന് സെഞ്ചുറികളടക്കം 358 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകനാണ് പരമ്പരയുടെ താരം. ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കാണ് കളിയിലെ താരം.

439 റണ്‍സെന്ന കൂറ്റന്‍ റണ്‍‌മല താണ്ടാന്‍ ഇറങ്ങിയ ഇന്ത്യ ഒന്നുപൊരുതാന്‍പോലുമാവാതെ തലകുനിക്കുകയായിരുന്നു. ശിഖര്‍ ധവാനും (60) അജിന്‍ക്യ രഹാനെയും (87) മാത്രമാണ് പൊരുതാന്‍ എങ്കിലും ശ്രമിച്ചത്. രോഹിത് ശര്‍മയും(16), വിരാട് കൊ‌ഹ്‌ലി (7), സുരേഷ് റെയ്‌ന (12), മഹേന്ദ്ര സിംഗ് ധോണി (27) എന്നിവര്‍ കൂടാരം കയറിയപ്പോള്‍ വാലറ്റം ദക്ഷിണാഫ്രിക്കന്‍ പേസ്‌നിരയെ ഭയന്ന് വന്നതും പോയതും ഒരുപോലെയായിരുന്നു.


നേരത്തെ ടോസ് നെടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഡീകോക്ക് (109), ഡൂപ്ലെസി (133), ഡിവില്ലിയേഴ്സ് (119) എന്നിവരുടെ ട്രിപ്പിള്‍ സെഞ്ചുറികളുടെ മികവിലാണ് 438 റണ്‍സെടുത്തത്.

ഇന്ത്യന്‍ ബോളര്‍മാരില്‍ തല്ലുകൊള്ളാത്തവരായി ആരുമില്ല. 10 ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍കുമാര്‍ 105 റണ്‍സ് വഴങ്ങിയപ്പോള്‍ ഏഴോവര്‍ മാത്രമെറിഞ്ഞ മോഹിത് ശര്‍മ വഴങ്ങിയത് 84 റണ്‍സ്.
അമിത് മിശ്ര 10 ഓവറില്‍ വഴങ്ങിയത് 78 റണ്‍സ്. അക്ഷര്‍ പട്ടേല്‍ എട്ടോവറില്‍ വഴങ്ങിയതാകട്ടെ 65 റണ്‍സ്. 10 ഓവറില്‍ 70 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഹര്‍ഭജന്‍ സിംഗാണ് കൂട്ടത്തില്‍ ഭേദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :