1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. MS Dhoni six against Mark wood

'ആളറിഞ്ഞ് കളിക്ക് പിള്ളേരെ'; ഫിനിഷര്‍ റോളില്‍ തിളങ്ങി ധോണി, കണ്ണുതള്ളി മാര്‍ക്ക് വുഡ്

മാര്‍ക്ക് വുഡ് എറിഞ്ഞ 20-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയാണ് ധോണി തന്റെ ഫിനിഷിങ് മികവൊന്നും അങ്ങനെ കൈമോശം വരില്ലെന്ന് തെളിയിച്ചത്

MS Dhoni six against Mark wood
ഐപിഎല്‍ 16-ാം സീസണില്‍ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ബൗളറാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മാര്‍ക്ക് വുഡ്. വേഗത കൊണ്ട് ബാറ്റര്‍മാരെയെല്ലാം വെള്ളം കുടിപ്പിക്കുകയാണ് ഈ ഇംഗ്ലീഷ് താരം. എന്നാല്‍ ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മാര്‍ക്ക് വുഡ് ഒരാള്‍ക്ക് മുന്നില്‍ ചൂളിപ്പോയി. സാക്ഷാല്‍ ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് മുന്നില്‍. 
 
മാര്‍ക്ക് വുഡ് എറിഞ്ഞ 20-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയാണ് ധോണി തന്റെ ഫിനിഷിങ് മികവൊന്നും അങ്ങനെ കൈമോശം വരില്ലെന്ന് തെളിയിച്ചത്. മികച്ച വേഗതയില്‍ വന്ന രണ്ട് പന്തുകളാണ് ധോണി തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയത്. ആരാധകരെ ആവേശത്തിലാക്കിയ ഷോട്ടുകളായിരുന്നു രണ്ടും. 
 
എത്ര മികച്ച ബൗളര്‍ ആണെങ്കിലും ഫിനിഷര്‍ ധോണിക്ക് മുന്നില്‍ അതൊന്നും വിഷയമല്ലെന്നാണ് ആരാധകര്‍ പറയുന്നത്. 42 കാരനായ ധോണിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് പലരും വിധിയെഴുതിയപ്പോള്‍ വളരെ കൂളായി അവര്‍ക്കൊക്കെ ബാറ്റ് കൊണ്ട് മറുപടി കൊടുക്കുകയാണ് ധോണി. മാര്‍ക്ക് വുഡിന്റെ അടുത്ത പന്തില്‍ ധോണി പുറത്തായെങ്കിലും തുടര്‍ച്ചയായി രണ്ട് പന്തുകള്‍ സിക്‌സര്‍ പറത്തിയ ധോണിയുടെ ഷോട്ടുകള്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഈ ബൗളിങ് കൊണ്ട് ഒരു കാര്യവുമില്ല, ഇങ്ങനെ പോയാല്‍ വേറെ ക്യാപ്റ്റന്റെ കീഴില്‍ കളിക്കേണ്ടിവരും; നായകസ്ഥാനം ഒഴിയുമെന്ന സൂചനയുമായി ധോണി !