"മോട്ടേറ സ്റ്റേഡിയം ഇനി മുതൽ നരേന്ദ്ര മോദി സ്റ്റേഡിയം" ലോകത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്‌തു

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (14:14 IST)
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മോട്ടേറ മൈതാനത്തിന്റെ പേര് മാറ്റി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്ന പേരിലാകും മോട്ടേറ സ്റ്റേഡിയം ഇനി അറിയപ്പെടുക. 1.30,000 പേർക്ക് കളികാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിലുള്ളത്.

പ്രസിഡന്റ് രാംനാത് കോവിന്ദാണ് ക്രിക്കറ്റ് സ്റ്റേഡിയം രാജ്യത്തിന് സമർപ്പിച്ചത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. തൊണ്ണൂറായിരം പേർക്ക് ഇരിപ്പിടമുള്ള മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയെയാണ് മോട്ടേറ മറികടന്നത്. ആകെ കപ്പാസിറ്റിയുടെ 50 ശതമാനം പേർ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിൻക് ബോൾ ടെസ്റ്റ് കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :