അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (18:26 IST)
സീമിങ് പിച്ചാണെങ്കിൽ ഇന്ത്യ മാത്രമല്ല ഇംഗ്ലണ്ടും ഭയക്കണമെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. പിങ്ക് ബോൾ ടെസ്റ്റിന് മുൻപായി സംസാരിക്കവെയാണ് വിരാട് കോലിയുടെ വാക്കുകൾ.
നേരത്തെ പിങ്ക് ബോൾ ടെസ്റ്റിനായി ഇംഗ്ലണ്ട് ബൗളർമാർ കാത്തിരിക്കുകയാണെന്ന് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കോലിയുടെ പ്രതികരണം. സീം സൗഹൃദ സാഹചര്യമെങ്കിൽ ഇന്ത്യയ്‌ക്ക് മാത്രമല്ല ഇംഗ്ലണ്ടിനും പണികിട്ടുമെന്നാണ് കോലി പറയുന്നത്. നാളെയാണ് പരമ്പരയിലെ ഒരേയൊരു പിങ്ക് ബോൾ ടെസ്റ്റ് ആരംഭിക്കുന്നത്. മത്സരത്തിൽ പരാജയപ്പെട്ടാൽ അത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യതകളെ കാര്യമായി ബാധിക്കും.