പിങ്ക് ബോൾ ടെസ്റ്റ് നാളെ: ഇന്ത്യൻ ടീമിൽ രണ്ടുമാറ്റങ്ങൾക്ക് സാധ്യത

അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ഫെബ്രുവരി 2021 (17:31 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ തുടക്കമാകും. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റിനാണ് മൊട്ടേരയിലെ പുതിയ സ്റ്റേഡിയം വേദിയാവുക. ചെന്നൈയിലെ സ്പിൻ പിച്ചിൽ നിന്നും വ്യത്യസ്‌തമായുള്ള മോട്ടേരയിൽ കളിക്കാൻ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

മോട്ടേരയിലെ പിച്ച് സ്പിന്നിനെ പിന്തുണക്കാൻ സാധ്യതയില്ലാത്തതിനാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ അശ്വിനെയും അക്‌സർ പട്ടേലിനെയും നിലനിർത്തി മൂന്നാം സ്പിന്നർ കുൽദീപിനെ ഒഴിവാക്കിയായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുക. കുൽദീപിന് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം പിടിച്ചേക്കും.
അതേസമയം ഫാസ്റ്റ് ബൗളർമാരിൽ മുഹമ്മദ് സിറാജിന് പകരം ജസ്‌പ്രീത് ബു‌മ്ര ടീമിൽ തിരിച്ചെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :