1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mohammed siraj continues his outstanding form in tests

കളിച്ചത് അഞ്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രം വീഴ്‌ത്തിയത് വാർണർ,സ്മിത്ത്,റൂട്ട് അടക്കമുള്ള സൂപ്പർതാരങ്ങളെ

ജോ റൂട്ട്
ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ജസ്‌പ്രീത് ബു‌മ്രയ്‌ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് ടെസ്റ്റിലെ തന്റെ മികച്ച ഫോം തുടരുന്നു. ബൗളിങ്ങിൽ ആദ്യ സ്പെല്ലിൽ തന്നെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പുറത്താക്കാൻ സിറാജിന് സാധിച്ചിരുന്നു.
 
അതേസമയം ആധുനിക ക്രിക്കറ്റിലെ മികച്ച നിരവധി താരങ്ങളെ പുറത്താക്കാൻ സിറാജിനായിട്ടുണ്ട്. വെറും അഞ്ച് ടെസ്റ്റ് മത്സരങ്ങൾക്കിടെ ഡേവിഡ് വാർണർ,മാർനസ് ലബു‌ഷെയ്‌‌ൻ,സ്റ്റീവ് സ്മിത്ത്,ജോ റൂട്ട് തുടങ്ങിയ താരങ്ങളെയാണ് സിറാജ് പുറത്താക്കിയിരിക്കുന്നത്. അഞ്ച് ടെസ്റ്റിൽ നിന്നും 15 വിക്കറ്റാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
അടുത്ത ലേഖനം
ഒരോവറിലെ എല്ലാ പന്തുകളും സിക്‌സർ പറത്തി കീറോൺ പൊള്ളാർഡ്