ബ്രിസ്‌ബേനിലും രക്ഷയില്ല, സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപവുമായി കാണികൾ

അഭിറാം മനോഹർ| Last Modified ശനി, 16 ജനുവരി 2021 (12:12 IST)
സി‌ഡ്‌നിക്ക് പിന്നാലെ ബ്രിസ്‌ബേനിലും ഇന്ത്യൻ താരം മുഹമ്മദ് സിറാജിന് നേരെ വംശീയാധിക്ഷേപം. ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ ഒന്നാം ദിനം കാണികളില്‍ ചിലരാണ് സിറാജിനോട് മോശമായി പെരുമാറിയത്. അരങ്ങേറ്റക്കാരനായ വാഷിങ്‌ടൺ സുന്ദറിനും സമാനമായ അനുഭവം ഉണ്ടായതായി സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ മൂന്നാം ടെസ്റ്റിൽ സിഡ്‌നിയിൽ മുഹമ്മദ് സിറാജിനെതിരെ അധിക്ഷേപം ഉയർന്നതിനെ തുടർന്ന് ആറ് പേരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് സിറാജ് പരാതി നൽകിയിരുന്നെങ്കിലും ഇന്ന് അത്തരത്തിൽ സിറാജ് പരാതി നൽകിയിട്ടില്ല, സിഡ്‌നി ടെസ്റ്റിൽ ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്രയും വംശീയാധിക്ഷേപത്തിന് ഇരയായിരുന്നു. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസീസ് ഓപ്പണിങ് താരം ഡേവിഡ് വാർണറും സിറാജിനോട് മാപ്പ് പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :