അഭിറാം മനോഹർ|
Last Modified വെള്ളി, 15 ജനുവരി 2021 (12:39 IST)
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി.നാലാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച ലബുഷെയ്‌ൻ-മാത്യൂ വെയ്‌ഡ് സഖ്യത്തെ പൊളിച്ച് അരങ്ങേറ്റക്കാരനായ ടി നടരാജനാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസീസ് 5 വിക്കറ്റ് നഷ്ടത്തിൽ 246 എന്ന നിലയിലാണ്. 19 റൺസ് വീതം നേടി കാമറൂൺ ഗ്രീൻ നായകൻ ടിം പെയ്‌ൻ എന്നിവരാണ് ക്രീസിൽ.
മത്സരത്തിന്റെ തുടക്കത്തിലെ തകർച്ചയിൽ നിന്നും ലബുഷെയ്‌ൻ- മാത്യൂ വെയ്‌ഡ് സഖ്യമാണ് ടീമിനെ 200 റൺസിലെത്തിച്ചത്. സ്കോർ ബോർശ് 200ൽ നിൽക്കെ മാത്യൂ വെയ്‌ഡിനെ ശാർദൂൽ താക്കൂറിന്റെ കൈകളിലെത്തിച്ച
നടരാജൻ അപകടകാരിയായ ലബുഷെയ്‌നിനെയും പെട്ടെന്ന് തന്നെ മടക്കിയയച്ചു. ലബുഷെയ്‌ൻ 108 റൺസും വെയ്‌ഡ് 45 റൺസുമാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി ശാർദൂൽ താക്കൂർ,മുഹമ്മദ് സിറാജ്,വാഷിങ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് നേടി.