വീണ്ടും ഇന്ത്യൻ താരങ്ങളെ അതിക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ, ഇക്കുറി സിറാജിനൊപ്പം വാഷിങ്ടൺ സുന്ദറും ഇര

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 16 ജനുവരി 2021 (11:52 IST)
ഇന്ത്യൻ താരങ്ങളെ വീണ്ടും അതിക്ഷേപിച്ച് ഓസ്റ്റ്രേലിയൻ കാണികൾ, മുഹമ്മദ് സിറാജിനെയും വാഷിങ്ടൺ സുന്ദറിനെയുമാണ് ഒരു വിഭാഗം കാണികൾ അതിക്ഷേപിച്ചത്. മൂന്നാം ടെസ്റ്റിൽ സിറാജിനെതിരെ ഉണ്ടായ വംശീയ അതിക്ഷേപത്തിൽ അന്വേഷണം പുരോഗമിയ്ക്കെയാണ് ഒരു സംഘം കാണികൾ വീണ്ടും ഇന്ത്യൻ താരങ്ങളെ അതിക്ഷേപിച്ചത്. സംഭവത്തിൽ പരാതി നൽകിയതായും, ഓസ്ട്രേലിയയിലല്ലാതെ മറ്റൊരിടത്തും ഇത്തരം സംഭവം ഉണ്ടാകും എന്ന് കരുതിന്നില്ലെന്നും നായകൻ രഹാനെ വ്യക്തമാക്കി.

'പരാതി സമര്‍പ്പിച്ചിട്ടുണ്ട്. അധികാരികള്‍ അക്കാര്യത്തിൽ അന്വേഷണം നടത്തണം. മാച്ച്‌ റഫറിയെയും അമ്പയറെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ ഗ്രൗണ്ടില്‍ നടന്ന കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. മറ്റൊരു സ്ഥലത്തും ഇങ്ങനെ നടക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. കാണികളുടെ ഇത്തരം സമീപനത്തില്‍ ഞങ്ങൾ ശരിക്കും അസ്വസ്ഥരാണ്, രഹാനെ പറഞ്ഞു. ടെസ്റ്റിനിടെ കാണികളില്‍ ഒരു വിഭാഗം ഇന്ത്യൻ താരങ്ങളെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

പുഴുവെന്ന് ഇവർ സിറാജിനെ വിളിയ്ക്കുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം. വാഷിങ്ടണ്‍ സുന്ദറിറും കാണികളില്‍ നിന്നും ഏറെ അധിക്ഷേപം നേരിട്ടതായി കെയ്റ്റെന്ന കാണിയെ ഉദ്ധരിച്ച് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്കു പിറകിലിരുന്നവരാണ് സിറാജിനെയും സുന്ദറിനെയും മോശം പേരുകള്‍ വിളിച്ച്‌ അധിക്ഷേപിച്ചത് എന്നും വാഷിങ്ടൺ സുന്ദറിനെയാണ് വലിയ രീതിയിൽ അപമാനിച്ചത് എന്നും കെയ്റ്റ് എന്ന കാണി വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :