രേണുക വേണു|
Last Modified ചൊവ്വ, 22 ജൂണ്‍ 2021 (20:09 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തിരിച്ചുവരവ് ആഘോഷിച്ച് ആരാധകര്‍. വിജയപ്രതീക്ഷയുണ്ടെന്നാണ് ഇന്നത്തെ പ്രകടനം കണ്ട് ആരാധകര്‍ വിലയിരുത്തുന്നത്. ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 പിന്തുടരുന്ന ന്യൂസിലന്‍ഡിന് 210 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. അവസാന ദിനം ബാറ്റ് ചെയ്യുക ദുഷ്‌കരമായതിനാല്‍ ഇന്ത്യയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി നാല് വിക്കറ്റ് നേടിയിട്ടുണ്ട്. ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും ആര്‍.അശ്വിന്‍ ഒരു വിക്കറ്റുമാണ് നേടിയിരിക്കുന്നത്.