രേണുക വേണു|
Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (15:35 IST)
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് വ്യക്തമായ സൂചന നല്‍കാന്‍. ഷമി ഇനി കുട്ടി ക്രിക്കറ്റ് കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്വന്റി 20 ഫോര്‍മാറ്റിലേക്ക് ഷമിയെ ഇനി പരിഗണിക്കില്ലെന്ന് ബിസിസിഐ നേതൃത്വവും സെലക്ടര്‍മാരും താരത്തെ അറിയിച്ചതായി ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഇനി മുഹമ്മദ് ഷമിയെ കാണാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ ആദ്യ പടിയായാണ് ഏഷ്യാ കപ്പില്‍ നിന്ന് ഒഴിവാക്കിയത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളിലേക്ക് മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ എന്ന് സെലക്ടര്‍മാര്‍ തന്നെ ഷമിയെ അറിയിച്ചിട്ടുണ്ട്. സമീപകാലത്ത് നടന്ന ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് സെലക്ടര്‍മാര്‍ ഷമിയെ ഒഴിവാക്കിയിരുന്നു. ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഷമി ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.