1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mohammad shami backs pm narendramodi on malidives issue

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്, എല്ലാവരും പിന്തുണയ്ക്കണം: മാലിദ്വീപ് വിഷയത്തിൽ ഷമി

Mohammad shami
മാലിദ്വീപ് വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. രാജ്യത്തിനകത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നമ്മള്‍ ആവശ്യമായ പ്രചാരണം നല്‍കണമെന്നും അത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും എല്ലാവര്‍ക്കും നല്ലതാണെന്നും ഷമി അഭിപ്രായപ്പെട്ടു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അതിനാല്‍ നമ്മള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷമി വ്യക്തമാക്കി.
 
ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി അവിടത്തെ ടൂറിസം സാധ്യതകള്‍ ഉയര്‍ത്തികാണിക്കാനായി വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ലക്ഷദ്വീപ് ഗൂഗിളില്‍ തിരഞ്ഞവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ പ്രസ്താവനകളുമായി മാലിദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയതോടെ വിഷയം മറ്റൊരു രീതിയില്‍ വളര്‍ന്നു. മാലിദ്വീപ് മന്ത്രിമാരുടെ പ്രസ്താവനയെ തുടര്‍ന്ന് ഇവരെ സര്‍ക്കാര്‍ മാലിദ്വീപ് മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പടെ നിരവധി പ്രമുഖരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യണമെന്ന് ഇവര്‍ സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?