പാകിസ്താന്റേത് ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിര : മുഹമ്മദ് റിസ്‌വാൻ

അഭിറാം മനോഹർ| Last Modified വെള്ളി, 3 ജൂണ്‍ 2022 (15:35 IST)
ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റ് പാകിസ്ഥാന്റേതാണെന്ന് അവരുടെ വിക്കറ്കീപ്പർ ബാറ്സ്മാൻ മുഹമ്മദ് റിസ്‌വാൻ. ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ ഇക്കാര്യം സമ്മതിക്കാറുണ്ടെന്നും റിസ്‌വാൻ പറയുന്നു. ഈ മാസം എട്ടിന് ആരംഭിക്കുന്ന വിന്ഡീസിനെതിരായ ഏകദിനപരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു റിസ്‌വാൻ.

അടുത്തിടെ റിസ്‌വാൻ ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ കളിച്ചിരുന്നു. അവിടെ ഇംഗ്ളീഷ് താരങ്ങൾ ഇക്കാര്യം സമ്മതിക്കാറുണ്ടെന്നും ഇക്കാര്യം കേൾക്കുമ്പോൾ വലിയ അഭിമാനം തോന്നാറുണ്ടെന്നുമാണ് റിസ്‌വാൻ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :