വിരാട് കോലി ഉടൻ ഫോമിലേക്ക് തിരിച്ചെത്തും, ചേർത്ത് പിടിച്ച് മുഹമ്മദ് റിസ്‌വാൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 12 മെയ് 2022 (19:34 IST)
ഐപിഎല്ലിൽ കരിയറിലെ ഏറ്റവും മോശം ഫോമിൽ ഉഴലുന്ന ആർസി‌ബി മുൻ നായകൻ വിരട് കോലി ഉടൻ തന്നെ തന്റെ പ്രതാപത്തിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ. കോലി ചാമ്പ്യൻ കളിക്കാരനാണെന്നും ശക്തമായി താരം തിരിച്ചുവരാനായി പ്രാർഥിക്കുമെന്നും റി‌സ്‌വാൻ പറഞ്ഞു.

സെഞ്ചുറികൾ നേടിയിട്ടുള്ള എല്ലാ താരങ്ങളും ഇത്തരം പ്രതിസന്ധികളിലൂടെ കടന്ന് പോയിട്ടുണ്ട്.കോലിക്കായി പ്രാര്‍ഥിക്കും, അദേഹം കഠിനാധ്വാനത്തിലൂടെ പ്രതിസന്ധിയെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ. റിസ്‌വാൻ പറഞ്ഞു. നിലവിൽ കൗണ്ടി ക്രിക്കറ്റിൽ സസക്‌സിനായി കളിക്കുകയാണ് റിസ്‌വാൻ. ഇന്ത്യൻ താരം പുജാരയും റിസ്‌വാനൊപ്പമാണ് ഇപ്പോളുള്ളത്.

കഴിഞ്ഞ രണ്ടര വർഷക്കാലമായി കോലിയുടെ ബാറ്റിൽ നിന്നും ഒരു സെഞ്ചുറി ഉണ്ടായിട്ടില്ല. ഐപിഎല്ലിലെ ഈ സീസണിൽ 12 മത്സരങ്ങളില്‍ 19 ശരാശരിയില്‍ 216 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ടൂർണമെന്റിൽ താരം മൂന്ന് തവണ ഗോൾഡൻ ഡക്കാവുകയും ചെയ്‌തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :