"എട്ടല്ല, പതിനാറിന്റെ പണി", ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മെയ് 2022 (20:19 IST)
ജക്കാർത്ത: ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്തോനേഷ്യയെ തകർത്ത സൂപ്പർഫോറിൽ. നിർണായകമായ മത്സരത്തിൽ എതിരില്ലാത്ത 16 ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ദിപ്സൻ ടിർക്കി 5 ഗോളുകളാണ് ഇൻഡോനേഷ്യൻ വലയിൽ അടിച്ചുകയറ്റിയത്.

ഇന്നത്തെ വിജയത്തോടെ പൂള് എയിൽ ഇന്ത്യ രണ്ടാമതെത്തി. സൂപ്പർ ഫോറിൽ കടക്കാൻ ഇന്ത്യക്ക് കുറഞ്ഞത് 15 ഗോളിന് വിജയിക്കേണ്ടിയിരുന്നു. ഇതോടെ സൂപ്പർ ഫോണിലേക്ക് പ്രവീഷിക്കാൻ ഇന്ത്യയ്ക്കായി. കഴിഞ്ഞ മത്സരത്തിൽ ഇന്തോനേഷ്യയെ 13 ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ വിജയത്തോടെ പാകിസ്ഥാൻ ടൂര്ണമെന്റിൽ നിന്നും പുറത്തായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :