1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Babar azam surpasses virat kohli chris gayle massive T20 record

കോലിയേയും ഗെയ്‌ലിനെയും കടത്തിവെട്ടി, ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബാബർ അസം

343 ഇന്നിംഗ്സില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ സ്വന്തമാക്കിയ നേട്ടം വെറും 338 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ബാബര്‍ മറികടന്നത്.

 Babar Azam
ടി20 ക്രിക്കറ്റില്‍ 12,000 റണ്‍സെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്‌സിനെതിരെ കളിക്കവെയാണ് പെഷവാര്‍ സല്‍മി താരമായ ബാബര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് സ്വന്തമാക്കിയ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
 
 343 ഇന്നിംഗ്സില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ സ്വന്തമാക്കിയ നേട്ടം വെറും 338 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ബാബര്‍ മറികടന്നത്. 360 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 12,000 റണ്‍സ് നേടിയ വിരാട് കോലി ഇതോടെ പട്ടികയില്‍ മൂന്നാമതായി. കറാച്ചി കിങ്ങ്‌സിനെതിരെ 13 റണ്‍സ് നേടിയതോടെയാണ് ബാബര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 51 പന്തില്‍ 87 റണ്‍സുമായി ബാബര്‍ തിളങ്ങുകയും ചെയ്തു.
 
 ടി20 ക്രിക്കറ്റില്‍ 12,000 റണ്‍സ് കടന്ന ലോകത്തിലെ 12-ാമത്തെ ബാറ്റ്സ്മാനും, ഷോയ്ബ് മലിക്കിന് ശേഷം നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പാകിസ്ഥാന്‍ താരവുമാണ് ബാബര്‍. ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, വിരാട് കോലി, ഷോയ്ബ് മാലിക്, ജോസ് ബട്ട്ലര്‍ എന്നിവരടങ്ങുന്ന എലൈറ്റ് ലിസ്റ്റില്‍ മുകളിലാണ് നിലവില്‍ പാക് താരം.
അടുത്ത ലേഖനം
കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു