28കാരിയായ മോഡലിന്റെ ആത്മഹത്യ, ഇന്ത്യൻ യുവ ക്രിക്കറ്റ് താരത്തെ പോലീസ് ചോദ്യം ചെയ്യും

Abhishek sharma
അഭിറാം മനോഹർ| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (17:51 IST)
Abhishek sharma
സൂറത്തില്‍ 28കാരിയായ മോഡലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ അഭിഷേക് ശര്‍മയെയാണ് പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചത്. ചൊവ്വാഴ്ചയാണ് മോഡലായ ടാനിയ സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടാനിയയും അഭിഷേകും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും ടാനിയ മരിക്കുന്നതിന് മുന്‍പ് അവസാനമായി വിളിച്ചത് അഭിഷേകിന്റെ ഫോണിലേക്കായിരുന്നു വെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള 23കാരനായ താരം കഴിഞ്ഞ ഐപിഎല്ലില്‍ 11 മത്സരങ്ങളില്‍ നിന്നും 226 റണ്‍സ് നേടിയിരുന്നു. 2022ലെ ഐപിഎല്ലില്‍ 426 റണ്‍സുമായി താരം തിളങ്ങിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്ന അഭിഷേക് ആഭ്യന്തര ലീഗില്‍ പഞ്ചാബിനായാണ് കളിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :