ലോകകപ്പിന്റെ പവര്‍ ! പാറ്റ് കമ്മിന്‍സിനായി 20 കോടി കളഞ്ഞ് ഹൈദരബാദ്

രണ്ട് കോടിയായിരുന്നു കമ്മിന്‍സിന്റെ അടിസ്ഥാന വില

രേണുക വേണു| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2023 (14:20 IST)

ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരബാദ്. 20.50 കോടിക്കാണ് ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് നേടികൊടുത്ത കമ്മിന്‍സിനെ ഹൈദരബാദ് സ്വന്തം കൂടാരത്തില്‍ എത്തിച്ചത്. നായകസ്ഥാനം കൂടി ലക്ഷ്യമിട്ടാണ് ഹൈദരബാദ് കമ്മിന്‍സിനായി ഇത്ര വലിയ തുക ചെലവഴിച്ചത്.

രണ്ട് കോടിയായിരുന്നു കമ്മിന്‍സിന്റെ അടിസ്ഥാന വില. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കമ്മിന്‍സിനായി ആദ്യ ശ്രമം നടത്തി. ഇരുവരും കളം വലിഞ്ഞപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മിലായി പോരാട്ടം. 19.25 കോടി വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കമ്മിന്‍സിനായി ശ്രമിച്ചു. 20 കോടി കടന്നതോടെ ആര്‍സിബിയും വലിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :