സ്റ്റംപില്‍ പന്ത് കൊണ്ടിട്ടും മിസ്‌ബ പുറത്തായില്ല

 ലോകകപ്പ് ക്രിക്കറ്റ് , പാകിസ്ഥാന്‍  ഓസ്‌ട്രേലിയ മത്സരം , ക്രിക്കറ്റ്
അഡ്‌ലെയ്‌ഡ്| jibin| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (10:35 IST)
ഈ ലോകകപ്പില്‍ രണ്ടാം തവണയും സ്റ്റംപില്‍ പന്ത് കൊണ്ടിട്ടും ബെയ്ല്‍സ് തെറിക്കാത്ത അപൂര്‍വ്വ നിമിഷം കൂടി. ലോകകപ്പ് ക്വാര്‍ട്ടറിലെ ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായകമായ മത്സരത്തില്‍ പാകിസ്ഥാന്‍ നായകന്‍ മിസ്ബ ഉള്‍ ഹഖാണ് സ്റ്റംപില്‍ പന്ത് കൊണ്ടിട്ടും ബെയ്ല്‍സ് താഴെ വീഴാതെ ഇരുന്നതിനാല്‍ രക്ഷപ്പെട്ടത്.

ജോഷ് ഹെയ്‌സല്‍‌വുഡിന്റെ പന്ത് മിസ്‌ബയുടെ ലെഗ് സൈഡിലൂടെ കടന്ന് ലെഗ് സ്റ്റംപില്‍ സ്പര്‍ശിച്ചാണ് കടന്നുപോയത്. ബെയ്ല്‍സിലെ എല്‍ഇഡി ലൈറ്റ് തെളിഞ്ഞെങ്കിലും ഇളകിയ ബെയ്ല്‍സ് അവിടെത്തന്നെ ഇരുന്നതോടെ പാക് നായകന്‍ രക്ഷപ്പെടുകയായിരുന്നു.

പ്രാഥമിക റൌണ്ട് മത്സരത്തില്‍ അയര്‍ലന്‍ഡ് താരം എഡ് ജോയ്സാണ് ഇത്തരത്തില്‍ രക്ഷപ്പെട്ട താരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :