വെല്ലിംഗ്ടണ്‍|
jibin|
Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (18:23 IST)
ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം മല്‍സരത്തിലും എതിരാളികളെ ഓള്‍ഔട്ടാക്കി
ടീം ഇന്ത്യ റെക്കോഡിട്ടു. കളിച്ച ഏഴ് കളികളിലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ എതിരാളികള്‍ തകര്‍ന്നടിയുകയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായ പത്ത് കളികളില്‍ എതിരാളികളെ പുറത്താക്കിയ ഓസ്ട്രേലിയയുടെ റെക്കോര്‍ഡാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 47 ഓവറില്‍ 224ന് പുറത്താക്കിയ ധോണിയും സംഘവും അടുത്ത കളിയില്‍ ദക്ഷിണാഫ്രിക്ക 40.2 ഓവറില്‍ 177 റണ്‍സിന് ഓള്‍ഔട്ടാക്കി തേരോട്ടത്തിന് തുടക്കമിടുകയായിരുന്നു. അടുത്ത ഊഴം ക്രിക്കറ്റിലെ കുഞ്ഞന്മാരായ യുഎഇയുടേതായിരുന്നു 31.3 ഓവറില്‍ 102 റണ്‍സിനാണ് യുഎഇ കൂടാരം കയറിയത്. കരീബിയന്‍ കരുത്തുമായി ഇന്ത്യയെ ആക്രമിക്കാന്‍ എത്തിയ വിന്‍ഡീസായിരുന്നു ധോണിപ്പടയുടെ മുന്നില്‍ തകര്‍ന്നു വീണ മറ്റൊരു ടീം. 44.2 ഓവറില്‍ 182 റണ്‍സിനാണ് തകര്‍ന്നത്.
49 ഓവറില്‍ 259 റണ്‍സിയിരുന്നു അയര്‍ലന്‍ഡിന്റെ സമ്പാധ്യം, സിംബാബ്‌വെ 287 റണ്‍സ് അടിച്ചെങ്കിലും അവരുടെ പത്ത് ബാറ്റ്സ്‌മാന്‍മാരുടെ വിക്കറ്റും വലിച്ചെറിഞ്ഞായിരുന്നു. ക്വേര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശ് 193 റണ്‍സിന് ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 2011ലെ ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ എതിര്‍ ടീമിനെ ഓള്‍ ഔട്ടാക്കിയ ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡ് ടീം ഇന്ത്യ സിംബാബ്‌വെയ്ക്കെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ മറികടന്നിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.