അഡ്‌ലെയ്‌ഡ്|
JOYS JOY|
Last Modified വെള്ളി, 20 മാര്‍ച്ച് 2015 (08:31 IST)
ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന് ഇന്നറിയാം. അഡ്‌ലെയ്‌ഡില്‍ രാവിലെ ഒമ്പതുമണിക്ക് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ നേരിടും. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ക്വാര്‍ട്ടറില്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയായിരിക്കും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുക.
പ്രാഥമിക ഗ്രൌണ്ടില്‍ ഇന്ത്യയോടും വസ്റ്റ് ഇന്‍ഡീസിനോടും തോറ്റായിരുന്നു പാകിസ്ഥാന്‍ തുടങ്ങിയത്. എന്നാല്‍, പ്രാഥമിക ഗ്രൌണ്ടില്‍ ന്യൂസിലന്‍ഡിനോടു മാത്രമാണ് ഓസ്ട്രേലിയ തോറ്റത്.
ബോളര്‍മാരിലാണ് പാകിസ്ഥാന്റെ പ്രതീക്ഷ. ഒപ്പം, അവസാന രണ്ടു കളികളില്‍ നന്നായി കളിച്ച ഓപ്പണര്‍ സര്‍ഫ്രാസ് അഹമ്മദാണ് ബാറ്റിങ്ങിലെ പാക് പ്രതീക്ഷ.