ധോണി ചെവിക്ക് പിടിച്ചു; രോഹിത് സെഞ്ചുറിയടിച്ചു

 ലോകകപ്പ് ക്രിക്കറ്റ് , രോഹിത് ശര്‍മ , രവീന്ദ്ര ജഡേജ , മഹേന്ദ്ര സിംഗ് ധോണി
അഡ്‌ലെയ്‌ഡ്| jibin| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (17:18 IST)
ലോകകപ്പ് ക്രിക്കറ്റ് ക്വാ‌ർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ അതിന് പിന്നില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യമുണ്ട്. രോഹിത് ശര്‍മയുടെ (137) തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു ഇന്ത്യക്ക് കൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും (23) ആളിക്കത്തിയതിന് പിന്നില്‍ ധോണിയുടെ തന്ത്രമുണ്ടായിരുന്നു.

പ്രാഥമിക മത്സരങ്ങളില്‍ നിരന്തരമായി പരാജയപ്പെടുന്ന രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ ധോണി നിരാശനായിരുന്നു. ഇതിനെ തുടര്‍ന്ന് പരസ്യമായി അദ്ദേഹത്തെ വിമര്‍ശിക്കാനും ഇന്ത്യന്‍ നായകന്‍ തയാറായി. ക്രീസില്‍ പിടിച്ചു നിന്ന് മികച്ച സ്‌കേറുകള്‍ കണ്ടെത്താന്‍ രോഹിത് ശ്രമിക്കണമെന്നും. അദ്ദേഹത്തിന്റെ പ്രകടനം ടീമിന് ഏറ്റവും ആവശ്യമുള്ള സമയമാണ് ഇതെന്നും ധോണി പരസ്യമായി പറഞ്ഞിരുന്നു.

അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് ജഡേജ വിക്കറ്റ് വലിച്ചെറിയുകയാണ്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും അത്യാവശ്യമായിരുന്ന വേളയില്‍ അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞെന്നും ധോണി പറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ താരം ജയിംസ് ഫോക്ക്‍നര്‍ ടീമിന് നല്‍കുന്ന സംഭാവനകള്‍ ജഡേജ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പരസ്യമായി ഇരുവരെയും ശാസിച്ച ധോണി ഡ്രസിംഗ് റൂമില്‍വെച്ച് രോഹിതും ജഡേജയുമായി സംസാരിക്കുകയും മികച്ച ഇന്നിംഗ്‌സുകള്‍ എങ്ങനെ കളിക്കാം എന്ന് പറഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നു. ഇവരുമായി കൂടുതല്‍ സംസാരിച്ചും അടുത്ത് ഇടപെഴകിയും അവരിലെ സമ്മര്‍ദ്ദം അകറ്റാനും ധോണിക്ക് കഴിഞ്ഞു. ഇതിന്റെ ഫലമാണ് മെല്‍‌ബണില്‍ കണ്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :